ചെന്നെ: പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. ഭീഷണിയ്ക്ക് പിന്നിൽ ശ്രീലങ്കന്‍ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നും കണ്ടെത്തി. റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്.
തമിഴ്നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഭീഷണിപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

