സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് നടപടിയെടുക്കാന്‍ പൊലീസിന് അധികാരം; നിയമ ഭേദഗതി വരുന്നു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം നല്‍കാൻ ധാരണ ഇക്കാര്യത്തിൽ നിയമ ഭേദഗതി വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ നിയമം ശക്തമല്ലെന്ന ആക്ഷേപം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച അശ്ളീല യൂട്യൂബറെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിറ്റ്സുകളായ ദിയ സനക്കും ശ്രീലക്ഷ്മി അറയ്ക്കലും കൈയേറ്റം ചെയ്തത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് നേരിട്ട് നിയമം കൈയ്യിലെടുക്കേണ്ടി വന്നതെന്ന് ഭാഗ്യലക്ഷ്മിയും കൂടെയുള്ളവരും പറഞ്ഞിരുന്നു.

നിയമരംഗത്തുള്ളവരും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സാമൂഹ്യ മാധ്യമം വഴിയുള്ള അവഹേളനം തടയാന്‍ നിയമം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്‌ട് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →