കോവിഡിനെതിരേ കവലപ്രസംഗങ്ങളല്ല വേണ്ടത് ; ഉറച്ച പ്രതിരോധ മാർഗങ്ങൾ നടപ്പാക്കൂ – കോൺഗ്രസ്

ഡല്‍ഹി: കോവിഡിനെതിരേ കവലപ്രസംഗങ്ങള്‍ അല്ല വേണ്ടത് ഉറച്ച പ്രതിരോധ മാർഗങ്ങൾ ആണെന്ന് കോൺഗ്രസ്. രാജ്യത്തിന് വേണ്ടി ടെലിവിഷൻ പ്രഭാഷണത്തിനു പകരം കോവിഡ് നിയന്ത്രിക്കാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും മതിയായ പരിഹാരമാര്‍ഗങ്ങള്‍ മുന്നോട്ട്​ വയ്​ക്കുകയാണ് ചെയ്യേണ്ടതെന്നും കോൺഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ്​
സുര്‍ജേവാലയും പവന്‍ ഖേരയും നല്‍കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി നടത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിവിഷന്‍ പ്രഭാഷണത്തിനു
പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ്​ വക്താക്കൾ എത്തിയത്.

നേതൃത്വത്തി​ൻ്റെ പരാജയത്തിന് പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യ ലോകത്തി​ൻ്റെ ‘കൊറോണ തലസ്ഥാനമായി’ മാറി.
ദൈനംദിന കോവിഡ് കേസുകളും മരണങ്ങളും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇത്തരത്തിൽ മാറ്റിയത്​ മോദിയുടെ പിടിപ്പുകേടാണെന്നും അവർ പറഞ്ഞു.

‘സാരോപദേശം നടത്തുന്നത് എളുപ്പമാണ്. രാജ്യത്തിന് വേണ്ടത്​ പ്രസംഗങ്ങളല്ല, പ്രശ്​നങ്ങള്‍ക്ക്​ ഉറച്ച പരിഹാരമാണ്’ തുളസിദാസി​ന്‍റ ഒരു വാചകം ഉദ്ധരിച്ച്‌ സുർജേവാല പറഞ്ഞു.

മോദിയുടെ ടെലിവിഷന്‍ പ്രഭാഷണത്തിൽ പറഞ്ഞ ​കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൈറസ് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അശ്രദ്ധമായിരിക്കേണ്ട സമയമല്ല ഇതെന്നും മാസ്​ക്​ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘കൊറോണയ്‌ക്കെതിരായ പോരാട്ടം നടക്കുമ്പോള്‍, നേതാവ് അദൃശ്യനായിത്തീര്‍ന്നിരിക്കുന്നു ‘എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ടിവിയില്‍ പ്രസംഗങ്ങള്‍ മാത്രമാണ് കാണുന്നത്. മഹാഭാരത യുദ്ധം നടന്നത്​ 18 ദിവസമാണെന്നും 21 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്നുമാണ്​ മാര്‍ച്ച്‌ 24ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, 210 ദിവസത്തിനുശേഷവും കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുകയാണ്. ആളുകള്‍ മരിക്കുന്നു. പരിഹാരവുമായി പുറത്തിറങ്ങുന്നതിനുപകരം മോദിജി ഇപ്പോഴും ടെലിവിഷനില്‍ പ്രസംഗങ്ങള്‍ നടത്തുകയാണ്’ എന്നും അവര്‍ വിമർശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →