പട്ന: എൻ ഡി എ യ്ക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്. അടുത്ത തെരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ നിതീഷെങ്ങാനും ജയിച്ചാല്‍ ബീഹാര്‍ നശിക്കുമെന്നും നിതീഷ് വർഗീയത വളർത്തുന്ന നേതാവാണെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
‘ ഈ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍ അതോടെ തുടങ്ങും ബീഹാറിന്റെ നാശം. അയാള്‍ സംസ്ഥാനത്തെ ജാതീയ പ്രശ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. വര്‍ഗ്ഗീയത വളര്‍ത്തുന്ന ഒരു നേതാവിന് കീഴില്‍ എങ്ങനെയാണ് ബീഹാര്‍ വികസിക്കുക- ചിരാഗ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ജെ പി യുടെ മാനിഫെസ്റ്റോ പ്രകാശനത്തിനിടെയായിരുന്നു ചിരാഗിന്റെ വിമര്‍ശനം.

