ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വർണ്ണക്കള്ളക്കടത്ത് കേസിലെ അബ്ദുൽസലാം, ടിഎം സംജു എന്നിവരുടെ ജാമ്യാപേക്ഷ വാദം ബുധനാഴ്ച കേൾക്കും

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ ഹംജത് അബ്ദുൽസലാം, ടി എം സംജു എന്നിവരുടെ ജാമ്യാപേക്ഷയുടെ വാദം 21/10 /2020 ബുധനാഴ്ച കേൾക്കും . ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഹംജദ് അബ്ദുൽ സലാമിന്റെ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കേണ്ടതാണ്. തിരുവനന്തപുരത്തു നിന്നും സ്വർണം കൊണ്ടുവരാൻ നിയോഗിച്ച രാജു എന്ന ആളെ കേസ് പുറത്തുവന്നപ്പോൾ തന്നെ വിദേശത്തേക്ക് അയച്ചു. രാജുവിന്‌ വിദേശത്ത് സംരക്ഷകർ ഉണ്ടെന്നും എൻ ഐ എ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →