കോവിഡ് പോസിറ്റീവ് എന്നറിഞ്ഞ് യാത്രക്കാരൻ ബസ് സ്റ്റോപ്പിൽ ഇറങ്ങി പൊട്ടിക്കരഞ്ഞു.

കാസർകോട് : കാസർകോട് ബസ്സിൽ യാത്ര ചെയ്തിയിരുന്ന ആൾ ബസ്സിൽ നിന്ന് ഇറങ്ങി ബസ്റ്റോപ്പിൽ നിന്ന് പൊട്ടിക്കരഞ്ഞു. കാരണം അന്വേഷിച്ച് ആളുകൾ ഓടിക്കൂടി. വിവരമറിഞ്ഞതോടെ നാട്ടുകാർ അതേവേഗതയിൽ ഓടിമറഞ്ഞു. കാസർകോട് ദേശീയപാതയോരത്ത് 19- 10- 2020 തിങ്കളാഴ്ചയാണ് സംഭവം. കോവിഡ് നിരീക്ഷണത്തിലായിരുന്ന ഇയാൾ പരിശോധന സ്രാവം നൽകിയിരുന്നു. പ്രോട്ടോക്കോൾ തെറ്റിച്ച് ബസ്സിൽ സഞ്ചരിക്കുമ്പോഴാണ് കൺട്രോൾ റൂമിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്ന വിവരം ലഭിക്കുന്നത്. ഇതോടെ ബസ്സിൽ നിന്ന് ഇറങ്ങി ബസ്റ്റോപ്പിൽ ഇരുന്ന് കരയുകയായിരുന്നു. അന്വേഷിക്കാൻ വന്നവർ വിവരമറിഞ്ഞ് ഓടിമറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി. 108ആംബുലൻസ് വരുത്തി കാസർഗോഡ് കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.
നാട്ടുകാർ വെയിറ്റിംഗ് ഷെഡും പരിസരവും അണുവിമുക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →