കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ്റെ അസുഖം അഭിനയമാണെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. ശിവശങ്കരനെതിരെ രൂക്ഷ വിമർശനമാണ് കസ്റ്റംസ് കോടതി മുൻപാകെ ഉന്നയിച്ചത്. വേദനസംഹാരി കൊണ്ട് പരിഹരിക്കപ്പെടുന്ന നടുവേദന മാത്രമാണ് ശിവശങ്കരന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ തന്നെ ശിവശങ്കരൻ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അദ്ദേഹം അസുഖം നടിച്ചത് എന്നും കസ്റ്റംസ് പറഞ്ഞു. എല്ലാം ശിവശങ്കരൻ്റെ തിരക്കഥയായിരുന്നു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ അദ്ദേഹം ചികിത്സ തേടിയത് ഇതിൻ്റെ ഭാഗമാണ്. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ശിവശങ്കരൻ്റെ അസുഖം അഭിനയമെന്ന് കസ്റ്റംസ്
