കോട്ടയം: അടിമാലിയിലെ ഹോംസ്റ്റേയിൽ പ്രവർത്തിച്ചിരുന്ന പഞ്ചനക്ഷത്ര വേശ്യാലയത്തിൽ നിത്യസന്ദര്‍ശകനായ സിവിൽ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ആംഡ് റിസേര്‍വ് ക്യാമ്പിലെ ഡ്രൈവര്‍ വിനോദിനെയാണ് ജില്ലാ പൊലീസ് സൂപ്രണ്ട് കറുപ്പസ്വാമി സസ്പെന്‍ഡ് ചെയ്തത്.
അടിമാലിയിൽ വാടകയ്ക്ക് എടുത്തിരുന്ന ഹോംസ്റ്റേയിലാണ് വേശ്യാലയം പ്രവർത്തിച്ചിരുന്നത്.ബംഗളൂരു, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. ഇവിടെ കഴിഞ്ഞയാഴ്ച അടിമാലി പൊലീസ് റെയ്ഡ് നടത്തി നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരെ പിടികൂടിയിരുന്നു. തുടർന്നാണ് വിനോദിൻ്റെ ഇടപെടൽ പുറത്ത് വന്നത്. പുതിയ
ഏത് പെണ്കുട്ടിവന്നാലും വിനോദിനെ അറിയിക്കണമെന്നായിരുന്നു റിസോര്‍ട്ട് ഉടമയോട് നിർദ്ദേശിച്ചിരുന്നത്.
ഇയാൾ റിസോർട്ടിലെ നിത്യ സന്ദർശകനാണെന്ന വാർത്ത പുറത്തായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
വേശ്യാലയം നടത്തിപ്പിന് എല്ലാവിധ സഹായവും ഇയാള്‍ ചെയ്തെന്ന് കണ്ടെത്തി. സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് എസ്.പി ക്ക് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാപൊലീസ് മേധാവി ഇയാളെ അന്വേഷണ വിധേയമായി വിനോദിനെ സസ്പെന്‍ഡ് ചെയ്തത്.

