മുംബൈ: 5ജി സ്മാര്‍ട്ട് ഫോണ്‍ വില കേട്ടാല്‍ ഞെട്ടുന്ന കാലത്ത് ഇതാ ജിയോയുടെ അതുഗ്രന്‍ വാഗ്ദാനം.അയ്യായിരം രൂപക്ക് താഴെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നത്. ക്രമേണ ഇതിന്റെ വില 2,500- 3,000 രൂപയിലേക്ക് കുറക്കുമെന്നും ജിയോ അറിയിച്ചു. നിലവില്‍ 2ജി ഉപയോഗിക്കുന്ന മുപ്പത് കോടിയോളം വരുന്ന ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.5,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ പുറത്തിറക്കി അഫോര്‍ഡബ്ള്‍ ഫോണുകളുടെ വിപണി കൈയടക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇന്ത്യയില്‍ മറ്റു കമ്പനികളുടെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ക്ക് 27,000 രൂപ മുതലാണ് വില.
രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ടുമില്ല. 5ജി സെപ്ക്ട്രം മൊബൈല്‍ കമ്പനികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തുകയും ക്രമേണ വില കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

