കൊച്ചി: കളമശേരി മെഡിക്കൽ കൊളജിൽ ജീവനക്കാരുടെ അശ്രദ്ധ മൂലം കൊവിഡ് രോഗി മരിച്ചതായി വെളിപ്പെടുത്തുന്ന നഴ്സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തായി.
“വാർഡിലേക്ക് മാറ്റാവുന്ന നിലയിൽ ആരോഗ്യ നില മെച്ചപ്പെട്ടു വന്ന രോഗിയാണ് മരണമടഞ്ഞത്. പുറം ലോകമറിയാത്തതു കൊണ്ടു മാത്രമാണ് ജീവനക്കാർ രക്ഷപ്പെട്ടത്” ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഓക്സിജൻ നൽകുന്നതിൽ വന്ന കാലതാമസമാണ് മരണത്തിനു കാരണമായതെന്നും നെഴ്സിംഗ് ഓഫീസർ വെളിപ്പെടുത്തുന്നുണ്ട്. തങ്ങൾ ഇത് സംശയിച്ചിരുന്നുവെന്നും, ജീവനക്കാർക്കും ആശുപത്രിയ്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മരിച്ച രോഗിയുടെ ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.ശബ്ദ സന്ദേശം പുറത്തു വന്നതോടെ ആരോഗ്യ മന്ത്രി കെ കെ ശൈലജ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു.
അതേ സമയം സംസ്ഥാനത്തെ കോവിഡ് ചികിത്സയുടെ യഥാർത്ഥ മുഖമാണ് കളമശേരിയിൽ വെളിപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.