ചൈനയുടെ സമ്മര്‍ദ്ദം: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍

ലാഹോര്‍: ടിക് ടോകിന്റെ നിരോധനം പിന്‍വലിച്ച് പാകിസ്താന്‍. ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ട്. അശ്ലീലമായ ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്. ടിക് ടോകിലെ അധാര്‍മ്മികമായ ഉള്ളടക്കത്തെ സംബന്ധിച്ച് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി പറഞ്ഞിരുന്നു.

ഈ പരാതികളുടെ അടിസ്ഥാനത്തില്‍ വീഡിയോകള്‍ മോഡറേറ്റ് ചെയ്യാനുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ടിക് ടോക്കിന് മുന്നില്‍ പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി വെച്ചിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കെന്ന് ടിക് ടോക് വ്യക്തിമാക്കിയതോടെയാണ് നിരോധനം പിന്‍വലിച്ചെതെന്നാണ് പാക് അധികൃതര്‍ പറയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →