ആലുവയിൽ വൻ മയക്കു മരുന്ന് വേട്ട

കൊച്ചി: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എ യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടികൂടിയിട്ടുണ്ട്.

ഒരു ഗ്രാമിന്റെ പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും പതിവായി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നവരാണിവര്‍. ഇവരില്‍ റംഷാദ് ഇതിനു മുമ്ബും മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →