തൊടുപുഴ: മദ്യപാനത്തിനിടെ അയല്‍വാസി വിമുക്തഭടനെ കോടാലികൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ജാനകിമന്ദിരം രാമഭദ്രന്‍ (71) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63)യെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് വിവരം.
2020 ഒക്ടോബർ 17 ശനിയാഴ്ച രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോടാലികൊണ്ട് രാമഭദ്രന്റെ തലയ്ക്കു വെട്ടുകയായിരുന്നു.വാരിയെല്ലുകളും ജോർജുകുട്ടി ചവുട്ടി ഒടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.

