തിരുവനന്തപുരം: ഡോൺ പാലത്തറ തിരക്കഥയും സംവിധാനവും ചെയ്ത് ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കെ ജോർജ് നിർമ്മിക്കുന്ന ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരപ്പിക്കുന്നത്.
ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന റിലേഷന്‍ഷിപ്പ് ഡ്രാമയായ ഈചിത്രം സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സജി ബാബുവാണ് സിനിമോട്ടോഗ്രഫി. ഡോണും, റിമ കല്ലിങ്കലും, ജിതിനും തന്നെയാണ് ചിത്രത്തിലെ സംഭാഷണം തയ്യാറാക്കിയത്. സംഗീതം ബേസില്‍ സി.ജെ.
ശവം, വിത്ത്, 1956- മധ്യതിരുവിതാംകൂർ, എന്നീ ചിത്രങ്ങൾക്ക് ശേഷം പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1956- മധ്യതിരുവിതാംകൂർ എന്ന ചിത്രം 42-ാമത് മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.

