ചെന്നൈ: അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ മുപ്പത്തിയാറാം ജന്മദിനത്തിൽ
പ്രിയതമന്റെ ശവകുടീരത്തിലെത്തി മേഘ്ന രാജ്.
‘തെലുങ്ക് നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഇപ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരമാണ്. ചിരഞ്ജീവിസർജയോടുള്ള ഭാര്യ മേഘ്നയുടെ സ്നേഹമാണ് അതിന് മറ്റൊരു കാരണവും.
പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും അവർ അദ്ദേഹത്തെ ഇന്നും ചേർത്തു നിർത്തുന്നു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ മരണം. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രവും പുറത്ത് വന്നിരുന്നു.
നിന്റെ അച്ഛൻ എന്നും ഒരു സന്തോഷമായിരുന്നു കുഞ്ഞേ എന്ന തലകെട്ടോടു കുടി ചിരഞ്ജീവിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നിറവയറിൽ നിൽക്കുന്നൊരു ചിത്രം നടി പങ്കുവച്ചിരുന്നു.