കൊച്ചി: വിദേശത്തേക്ക് 1.9 ലക്ഷം യുഎസ് ഡോളർ കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. കുറ്റപത്രം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നസുരേഷ് ഒന്നാം പ്രതി. സരിത്, സന്ദീപ് നായർ എന്നിവരും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഇതിൽ പങ്കുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഡോളർ ലഭിക്കാൻ എം ശിവശങ്കർ ബാങ്ക് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. വൻ സമ്മർദം മൂലമാണ് ഡോളർ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകി. കറൻസി കടത്തുന്നതായി ബന്ധപ്പെട്ട് സ്വപ്നസുരേഷ്, സരിത്, എം ശിവശങ്കർ എന്നിവർ ഗൂഢാലോചന നടത്തിയ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.