അപമാനിച്ചവർക്കെതിരെ നടപടിയില്ല; പൊലീസ് സ്റ്റേഷനു മുന്നിൽ ട്രാൻസ് ജൻഡർ യുവതിയുടെ ആത്മഹത്യാശ്രമം

കൊച്ചി: തന്നെ അപമാനിച്ചവർക്കെതിരെ പരാതിപ്പെട്ടിട്ടും കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ട്രാൻസ് ജൻഡർ യുവതി ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അന്ന എന്ന ട്രാൻസ് ജൻഡർ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ പരാതിയിൽ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെ ഫയർഫോഴ്സ് എത്തി അന്നയെ താഴെ ഇറക്കി.

പരാതി ബോക്സിൽ ഇടാൻ ആവശ്യപ്പെട്ടത് അപമാനിച്ചതായി അവർ തെറ്റിദ്ധരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ആയതിനാലാണ് പരാതി നേരിട്ട് സ്വീകരിക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →