ന്യൂഡല്‍ഹി: മ്യാന്‍മര്‍ നാവികസേനയ്ക്ക് അന്തര്‍വാഹിനിയായ ഐഎന്‍എസ് സിന്ധുവീര്‍ നല്‍കാന്‍ ഇന്ത്യ. മ്യാന്‍മര്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎന്‍എസ് സിന്ധുവീര്‍ എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. സമുദ്രമേഖലയിലെ സുരക്ഷയും വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നടപടിയെന്നും മ്യാന്‍മറുമായുള്ള ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ മാരിടൈം ഡൊമെയ്നിലെ സഹകരണം കൊണ്ട് ഉദ്ദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. മുങ്ങിക്കപ്പല്‍ നല്‍കുന്നത് സംബന്ധിച്ച് നേരത്തെ ഇന്ത്യയും മ്യാന്‍മറും ധാരണയായിരുന്നു.

