തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഡി.ആര്‍.ഐ യില്‍ നിന്ന് 2019ലെ സ്വണ്ണക്കടത്തിനെ കുറിച്ചുളള വിവരങ്ങളും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഡിആര്‍ഐ യില്‍ നിന്നും സിബിഐ വാങ്ങി.
ബാലഭാസ്‌ക്കറിന്‍റെ മാനേജരായ പ്രകാശന്‍ തമ്പി,സുഹൃത്തായ വിണ്ണു സോമസുന്ദരം, എന്നിവരായിരുന്നു ഈ കേസിലെ പ്രതികള്‍. പലതവണ തിരുവനന്തപുരം വിമാനത്താവളം വഴി അവര്‍ സ്വര്‍ണ്ണം കടത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ വ്യകതമായിരുന്നു. ബാലഭാസ്‌ക്കറിന്‍റെ അപകടമരണത്തില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. അപകം നടന്നപ്പോള്‍ ,സ്ഥലത്തുണ്ടായിരുന്ന കലാഭവന്‍ സോബി ഇവിടെ സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതികളെ കണ്ടതായി മൊഴി നല്‍കിയിരുന്നു.
2019 മെയ് 13 നാണ് 25 കിലോ സ്വര്‍ണ്ണവുമായി പ്രകാശന്‍ തമ്പിയും വിഷ്ണുസോമസുന്ദരവും പിടിയിലായത്. 2018 സെപ്തംബര്‍ 25ന് പളളിപ്പുറത്തുവച്ചായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടതും ബാലഭാസ്‌ക്കറും മകളും മരണത്തിന് കീഴടങ്ങിയതും.