കൂത്താട്ടുകളത്ത് സ്ഫോടനം നടന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി

കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണില്‍ സ്ഫോടനത്തില്‍ തകര്‍ന്ന തട്ടുകട ഫോറന്‍സിക്ക് സംഘം പരിശോധന നടത്തി. ടൗണില്‍ ഇന്ത്യന്‍ഓയില്‍ പമ്പിന് എതിര്‍ വശത്ത് എം.സി റോഡരുകിലുളള തട്ടുകടയിലാണ് സ്ഫോടനം നടന്നത്. ഫോറന്‍സിക്ക് ഓഫീസര്‍ അനുഫിലിപ്പിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ബുധനാഴ്ച (14.10.2020) വെളുപ്പിന് മൂന്നുമണിക്കാണ് സ്ഫോടനം നടന്നത് . അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കടയുടമ കോതമംഗലം എമല്ലൂര്‍ ഇടപ്പുരയിടത്ത് മനോജ് സ്വകാര്യശുപത്രിയില്‍ ചികിത്സയലാണ്. 40 ശതമാനത്തിലേറെ പൊളളലേറ്റതായാണ് വിവരം. രാത്രിയിലും പ്രവര്‍ത്തിക്കുന്ന കടയാണിത് .ഗ്യാസുകുറ്റി ലീക്കുചെയ്ത് പൊട്ടിത്തെറിച്ചതാകാം എന്ന് സമീപവാസികള്‍ പറയുന്നു.

എന്നാല്‍ സമീപസ്ഥലത്തെങ്ങും ഗ്യാസ് കുറ്റികള്‍ ഒന്നും പൊട്ടിയതായി കണ്ടെത്തിയട്ടില്ല. ഇതാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കാരണമായത്. കടമുറിയുടെ ഷട്ടര്‍ തെറിച്ച് കടയ്ക്കുമുമ്പില്‍ പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് നിന്നത്. ഭിത്തിയും ഫര്‍ണ്ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്.പോലീസ് അന്വേഷണം തുടരുകയാണ്.

Share
അഭിപ്രായം എഴുതാം