റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഴി തടഞ്ഞ ട്രാഫിക് പൊലീസുകാരനെയും ബോണറ്റിൽ വഹിച്ച് കാർ സഞ്ചരിച്ചത് 400 മീറ്റർ

October 16, 2020 - 1:05 pm

ന്യൂഡൽഹി: കൈ കാണിച്ചു നിർത്താൻ ശ്രമിച്ച ട്രാഫിക് പോലീസുകാരനെ ഇടിച്ച് ബോണറ്റിൽ കയറ്റി 400 മീറ്റർ മുന്നോട്ടു പോയ കാർ ഡ്രൈവർ അറസ്റ്റിൽ. ബോണറ്റിൽ നിന്ന് തെറിച്ചുവീണ കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച (12/10/20 ) വൈകിട്ട് അഞ്ച് മണിയോടെ ഡൽഹിയിലാണ് സംഭവം.

ഫാൻസി നമ്പറുമായി ഓടിച്ചു വന്ന കാർ നിർത്താൻ പൊലീസുകാരൻ ആവശ്യപ്പെടുകയായിരുന്നു. നിർത്തില്ലെന്നു തോന്നിയപ്പോൾ അദ്ദേഹം കാറിനു മുന്നിൽ കയറി നിന്നു. എന്നാൽ കോൺസ്റ്റബിളിനെ ഇടിച്ച് ബോണറ്റിൽ കയറ്റി കാറ് മുന്നോട്ടു പോയി. 400 മീറ്റർ പോയപ്പോൾ പൊലീസുകാരൻ റോഡിലേക്ക് തെറിച്ചു വീണു. പിന്നെയും നിർത്താതെ പോയ കാറിനെ പൊലീസും നാട്ടുകാരും ചേർന്ന് ഓടിച്ച് പിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *