ഇന്ത്യയുമായുള്ള യുദ്ധത്തിനൊരുങ്ങാൻ ചൈനീസ് പട്ടാളത്തിന് ഷീ ജിൻ പിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

ബീജിംഗ്: ഇന്ത്യയുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കാൻ പ്രസിഡന്റ് ഷീ ജിൻ‌പിംഗ് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) യോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ.

ഒക്ടോബർ 13 ചൊവ്വാഴ്ച ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഒരു സൈനിക താവളം സന്ദർശിക്കുന്നതിനിടെ, സൈനികരോട് യുദ്ധത്തിന് തയ്യാറെടുക്കാൻ ഷീ ജിൻ പിങ് നിർദേശിച്ചതായി സിഎൻഎൻ ആണ് റിപ്പോർട്ട് ചെയ്തത്. ചൈനീസ് വാർത്താ ഏജൻസിയായ സിൻ‌ഹുവയെ ഉദ്ധരിച്ചാണ് സി‌എൻ‌എൻ റിപ്പോർട്ട്.

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിൽക്കുന്ന സമയത്താണ് ചൈനീസ് പ്രസിഡന്റിന്റെ പ്രസ്താവന.
“നിയമവിരുദ്ധമായി സ്ഥാപിതമായ” കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ അംഗീകരിക്കുന്നില്ലെന്ന് ചൈന ഒക്ടോബർ 13 ന് പറഞ്ഞിരുന്നു. ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ 44 തന്ത്രപ്രധാനമായ പാലങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശങ്ങൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →