തിരുവനന്തപുരം: ജോസ്.കെ. മാണി എല്‍ഡിഎഫാണ് ശരിയെന്ന് പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍ഡിഎഫാണ് ശരി എന്ന് പറയുമ്പോള്‍ ജോസ് കെ. മാണിയെ തള്ളിപ്പറയേണ്ടതില്ല. മുന്നിലപാടുകളില് മാറ്റം വന്നു എന്നാണ് മനസിലാക്കേണ്ടത് എന്നും കാനം ഓർമിപ്പിച്ചു
ജോസ്. കെ. മാണി എടുത്ത രാഷ്ട്രീയ നിലപാട് എല്‍ഡിഎഫ് കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും കാനം പറഞ്ഞു. മുന്നണി ചര്‍ച്ച ചെയ്താകും തുടര്‍ തീരുമാനങ്ങള്‍. പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് സിപിഐ നിലപാട് തീരുമാനിക്കും. അത് എല്‍ഡിഎഫില്‍ അറിയിക്കും.
നിയമസഭാ സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ല. മുന്നണിയും ചര്‍ച്ച ചെയ്തിട്ടില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുമ്പോൾ അതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഉണ്ടാവുകയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ബാര്‍കോഴ ആരോപണത്തിലെ ശരിതെറ്റുകള്‍ വേര്‍തിരിച്ചെടുക്കേണ്ട സമയമല്ല ഇപ്പോള്‍. പഴയ നിലപാടുകള്‍ റിവ്യൂ ചെയ്യേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.