കൊയിലാണ്ടി: പുഴയില്‍ ചാടി മരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച(13.10.2020) ഉച്ചയോടെ തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ രേഖ(39) കുനിയില്‍ കടവ് പാലത്തിയില്‍ നിന്നും പൂഴയില്‍ ചാടുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും അന്ന് കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചക്ക് ഒന്നേകാലോടെ പാലത്തിന്‍റെ അഞ്ചാം തൂണിന് സീപത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി അഗ്നി സുരക്ഷാസേന, കോരപ്പുഴ സ്‌പൈമോക്ക് ടീം, മത്സ്യ തൊഴിലാളികള്‍, സിവില്‍ ഡിഫന്‍സ് വാളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ സിപി ആനന്ദന്‍, അസിസ്റ്റ്ന്റ് ഓഫീസര്‍ കെ.സതീശന്‍, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ മാരായ ബാബു, പ്രദീപ്,എന്നിവര്‍ നേതൃത്വം നല്‍കി. കുളൂര്‍ രാജുവാണ് യുവതിയുടെ ഭര്‍ത്താവ് മകന്‍ യദു.