ബലാൽസംഗം പൈശാചികമാണ് എന്നാൽ വധശിക്ഷ പരിഹാരമല്ല -മിഷേൽ ബാഷേൽ

ജനീവ: ബലാൽസംഗം പൈശാചികമായ പ്രവർത്തിയാണ് എന്നാൽ വധശിക്ഷ നടപ്പാക്കുന്നത് പരിഹാരമല്ല എന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷേൽ പ്രതികരിച്ചു. 2012-ല്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 5 യുവാക്കൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

‘വധശിക്ഷ ബലാത്സംഗം പോലെയുള്ള പൈശാചിക പ്രവർത്തികളെ തടയും എന്നതിന് ഒരു തെളിവുമില്ല. മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവർക്ക് നീതി ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.’ മിഷേൽ ബാഷേൽ പറഞ്ഞു. ബംഗ്ലാദേശ് പാകിസ്ഥാനും നൈജീരിയയും ഉൾപ്പെടെ ബലാൽസംഗത്തിന് വധശിക്ഷ പ്രഖ്യാപിച്ച നിരവധി രാജ്യങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു മിഷേലിനെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →