സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍

ചെന്നൈ: സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗമായ ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അവര്‍ പ്രതിപക്ഷത്തും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. രാജ്യം ഭരിക്കുന്നത് മറക്കുക. പകരം പ്രതിപക്ഷമെന്ന നിലയിലെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കണം. എന്നാല്‍ ഇതൊക്കെ ചെയ്യുന്നുവെന്ന തെറ്റായ പ്രതീക്ഷയിലാണ് അവര്‍ ജീവിക്കുന്നത്.ഞാന്‍ ആറുവര്‍ഷം കോണ്‍ഗ്രസിലുണ്ടായിരുന്നു. പാര്‍ട്ടിക്കുവേണ്ടി വളരെ കഠിനാധ്വാനം ചെയ്തു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയില്‍നിന്നു പുറത്തുകടന്നുവെന്ന്, കോണ്‍ഗ്രസ് വിട്ടതിനുശേഷം മനസ്സിലായി എന്നും ഖുഷ്ബു പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →