ഹത്രാസ് പെൺകുട്ടിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം അവസാനിച്ചു.

കേസ് അന്വേഷണത്തിൻ്റെ ചുമതല ഹൈക്കോടതി വഹിക്കട്ടെ എന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ് ഡെ നിർദ്ദേശിച്ചു.

കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്നും സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി വഹിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഇതിന് സർക്കാർ എതിരല്ലെന്ന് സോളി സിറ്റർ ജനറൽ അറിയിച്ചിരുന്നു. എന്നാൽ കേസ് ഹൈക്കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.

അന്വേഷണ വിവരം മാധ്യമങ്ങളുമായി പങ്ക് വെക്കുന്നത് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.മാധ്യമങ്ങളുമായി സംസാരിക്കുന്നതിൽ കുടുംബത്തിന് വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →