കൊച്ചി: ലക്ഷദ്വീപില്‍ നിന്ന കൊച്ചിയിലേക്കുളള യാത്രക്കിടയില്‍ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. ഹെലികോപ്ടര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഉടനെയായിരുന്നു പ്രസവം.
കവരത്തി സ്വദേശിനിയായ നുസൈബ(18) യാണ് ഹെലികോപ്ടറില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.നഗരവരതിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി പവന്‍ഹാസിന്‍റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു.