കോവിഡ് പോസിറ്റീവായ ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്കയക്കുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ സ്വകാര്യ ആശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പോസിറ്റീവായാലും ഗര്‍ഭിണികളെ സ്വകാര്യാശുപത്രികളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോഹന യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റീവായാല്‍ കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യാശുപത്രികള്‍ അവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ രീതി ശരിയല്ല. അവിടെത്തന്നെ അവരെ ചികിത്സിക്കാന്‍ സൗകര്യമൊരുക്കണം മറ്റു ഗുരുതര പ്രശ്ങ്ങള്‍ ഒന്നുമില്ലാത്ത ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്കയക്കുന്നത് ഇവിടങ്ങളിലെ കോവിഡ് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →