തിരുവനന്തപുരം: തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ചു കൊണ്ട് താൻ തന്നെ എഴുതിയ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലാക്കിയതെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.
“പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ” എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി ” കാണുകയുണ്ടായി.

