രണ്ടുമക്കളെയുപേക്ഷിച്ച കാമുകനൊപ്പം കടന്ന യുവതിയും കാമുകനും പോലീസ് പിടിയിലായി

കൊട്ടിയം: പ്രായപൂര്‍ത്തിയാകാത്ത രണ്ടുമക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ യുതിയേയും കാമുകനേയും അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടറ സ്വദേശിനി അഞ്ചു, കൊട്ടിയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പത്തും എട്ടും വയസുളള രണ്ട് മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം പോയത്. എന്നാല്‍ ഭര്‍ത്താവുമായുളള വിവാഹബന്ധം നിലനില്‍ക്കെ അഞ്ചു രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടുദീവസം മുമ്പാണ് അഞ്ചുവിനെ വീട്ടില്‍ നിന്ന് കാണാതായത്.

ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഡീസന്റ് മുക്കിലുളള രഞ്ജിത്തിന്‍റെ വീ ട്ടില്‍ നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച പോയതിന് ജൂവനല്‍ ജസ്റ്റീസ് ആക്ട് അനുസരിച്ചാണ് കോസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു. രഞ്ജിത്ത് രണ്ടു കുട്ടികളുടെ പിതാവാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →