ഓച്ചിറ: 13 വയസുകാരിയെ പീഡിപ്പിച്ച മത്സ്യ ലേലക്കാരന്‍ അറസ്റ്റിലായി. അഴീക്കല്‍ മത്സ്യ ബന്ധന തുറമുഖത്തിലെ ലേലക്കാരനായ ശ്രായിക്കാട് ഇടമണ്ണേല്‍ ദുര്‍ഗ്ഗാദാസിനെ(35) യാണ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പീഡന വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

