ലിസ്ബണ്‍: പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ മിന്നുംതാരമായ ക്രിസ്റ്റിയാനോ യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണുള്ളത്. ഫ്രാന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ക്രിസ്റ്റിയാനോ കളത്തിലിറങ്ങിയിരുന്നു. ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിലാണെന്നും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
ക്രിസ്റ്റ്യാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
