സംസ്ഥാന ചലചിത്ര അവാർഡ് 2020

തിരുവനന്തപുരം: 50 – മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ,വികൃതി)
മികച്ച നടി : കനി ( ബിരിയാണി ) മികച്ച ചിത്രം: വാസന്തി
സംവിധായകൻ: ലിജോ ജോസ് പൊല്ലിശേരി ,( ജെല്ലികെട്ട്)
സ്വഭാവനടൻ: ഫഹദ് ഫാസിൽ (കുമ്പളങ്ങി നൈറ്റ്സ്)
സ്വഭാവനടി: സ്വാസി ക വിജയ് ( ബിരിയാണി)
പ്രത്യേക ജൂറി പരാമർശം: നിവിൻ പോളി (മൂത്തോൻ ‘) അന്ന ബെൻ(ഹെലൻ)
പ്രിയംവദ ക്യഷ്ണൻ.
ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ് .
നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ (ആൻഡ്രോയിഡ് കുഞ്ഞപ്പൻ)
സംഗീത സംവിധായകൻ: സുഷിൻ ശ്യാം(കുമ്പളങ്ങി നൈറ്റ്സ്)
ഡബ്ബിംഗ്: വിനീത് കൃഷ്ണൻ (ലൂസിഫർ , മരക്കാർ അറബിക്കടലിൻ്റെ സിംഹം)
എഡിറ്റർ: കിരൺ ദാസ് (ഇഷ്ക്)
ഗായകൻ: നജീം അർഷാദ്
ഗായിക: മധുശ്രീ
ഛായാഗ്രാഹകൻ: പ്രതാപ് വി നായർ
നിർമ്മാതാക്കൾ: ഫഹദ് ,നസ്രിയ, ദിലീഷ് പോത്തൻ , ശ്യം പുഷ്ക്കരൻ ,

പുരസ്‌കാരങ്ങൾ വാരിക്കൂട്ടുമെന്ന് പ്രതീക്ഷിച്ച മൂത്തോൻ പിന്നിലായപ്പോൾ കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ പ്രതീക്ഷകൾ ശരിവച്ച് പുരസ്കാരങ്ങളേറെ നേടി. മികച്ച സിനിമയ്ക്കുള്ള വാസന്തിയുടെ നേട്ടം അപ്രതീക്ഷിതമായിരുന്നെങ്കിൽ ലിജോ, സുഷിൻ, സുരാജ്, കനി എന്നിവർക്കുള്ള പുരസ്‌കാരം പ്രേക്ഷക പ്രതീക്ഷ ശരിവയ്ക്കുന്നതായി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ടായിരുന്നു.

മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ.ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ്.രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →