പഞ്ചാബിലെ കര്‍ഷകര്‍ പിന്തുണയുമായി ന്യൂസിലന്‍ഡിലും റാലി

ന്യൂഡല്‍ഹി: കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവയ്ക്ക് പുറമേ പഞ്ചാബിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ന്യൂസിലന്‍ഡിലെ എന്‍ആര്‍ഐകളും. ഹത്രാസ് സംഭവത്തെ അപലപിക്കുന്നതിനും മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മൈഗ്രന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റും റേഡിയോ ഇങ്കിലാബും ചേര്‍ന്നാണ് ഓക്ലാന്‍ഡിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഒരു റാലി സംഘടിപ്പിച്ചത്.

കേന്ദ്രത്തിനും യുപി സര്‍ക്കാരുകള്‍ക്കുമെതിരെ മുദ്രാവാക്യം വിളിച്ച സംഘം പുതിയ നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണ ഉറപ്പ് നല്‍കി.’ഞങ്ങള്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’, ‘കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക’, ‘ സ്ത്രീകള്‍ക്കുള്ള നീതി, ദലിത് ജീവിതം എന്നിവ സംബന്ധിച്ച ബാനറുകളും അവരുടെ കൈകളിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →