ഷാർജ : വിമർശകർക്ക് ബാറ്റുകൊണ്ടും പന്തു കൊണ്ടും മറുപടി പറയുന്നതാണ് ക്രിക്കറ്റിലെ ഹീറോയിസം , ആ ഹീറോയിസമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഷാർജയിൽ പുറത്തെടുത്തത്. എബി ഡിവില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ കൊല്‍ക്കത്തയെ നിലം പരിശാക്കി. ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗ് പ്രകടനങ്ങള്‍ കൂടി പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത 112 റണ്‍സില്‍ തീർന്നു. കോഹ്ലിയുടെ പടയ്ക്ക് 82 റണ്‍സിന്റെ രാജകിയ വിജയവും.
33 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിൻ്റെ വെടിക്കെട്ട് പൂരത്തിൻ്റെ ബലത്തില്‍ ബാംഗ്ലൂര്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റണ്‍സെടുത്തിരുന്നു. ആരോണ്‍ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കല്‍ (32), നായകന്‍ വിരാട് കോഹ്ലി (33 നോട്ടൗട്ട്) എന്നിവരും മോശമാക്കിയില്ല.
കൊല്‍ക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന് ഇല്ലാതെയാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത്.