ഝാന്‍സി: 17 കാരിയെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കോളേജ് കാമ്പസിനുള്ളില്‍വെച്ച് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി. പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസസ് പ്രാഥമിക പരീക്ഷ നടക്കുന്നതിനിടെ ക്യാമ്പസിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് 12 ഓളം വിദ്യാര്‍ത്ഥികള്‍ ബലം പ്രയോഗിച്ച് കാമ്പസിനകത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയതായും 2,000രൂപ തട്ടിയെടുത്തതായും വിദ്യാര്‍ത്ഥിനി പരാതിയില്‍ ആരോപിച്ചു.
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ വീഡിയോ വൈറലാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രോഹിത് സൈനി, ഭാരത് കുശ്വാഹ എന്നിവരടക്കം എട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എന്‍പി) ദിനേശ് കുമാര്‍ പി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റകൃത്യത്തില്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവന്നാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും എസ്എസ്പി കൂട്ടിച്ചേര്‍ത്തു.

