ചില ചാനലുകൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ വിശേഷങ്ങൾ മാത്രം പറയുന്നു സന്തോഷ് പണ്ഡിറ്റ്

കൊച്ചി: സിനിമകള്‍ക്കൊപ്പം സാമൂഹിക സേവനരംഗത്തും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം സഹായ ഹസ്തവുമായി നടന്‍ എപ്പോഴും എത്താറുണ്ട്. സന്തോഷ് പണ്ഡിറ്റ് നടത്തിയ സാമൂഹിക സേവനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചത് കൊണ്ടാവാം വിമര്‍ശിച്ചവരും തളളിപറഞ്ഞവരുമെല്ലാം ഇപ്പോൾ നടന്റെ ആരാധകരായി മാറിയിരിക്കുന്നു. തന്റെ സിനിമകള്‍ക്ക് ലഭിക്കാറുളള തുകയിൽ നിന്ന് ചെറിയൊരു ശതമാനം ഇത്തം പ്രവര്‍ത്തനങ്ങള്‍ക്കായി നടന്‍ നീക്കിവെക്കാറുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു , കൊറോണ കാരണം ചിത്രീകരണം മുടങ്ങിയത് കൊണ്ട്‌ ആ സമയം മുഴുവൻ കുഞ്ഞു ചാരിറ്റിക്കായ് മാറ്റി വെച്ചു. ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങിയ എന്റെ പര്യടനം തുടരുകയാണ്.

വയനാട് ജില്ലയിൽ ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി കുറേ ടിവികൾ നല്കുന്നതോടൊപ്പം നി൪ധനരായ വീട്ടമ്മമാ൪ക്ക് പശു, ആട് , കോഴി, തയ്യൽ മെഷീ൯, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങൾ എന്നിവ നല്കി വരുന്നു. ഇതിനിടയില് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂ൪, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങളും ചെയ്ത് വരുന്നു.

ഈയിടെ ചില ‘വേദനിക്കുന്ന കോടീശ്വരന്മാ൪’ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നു എന്നും പറഞ്ഞ് നിരവധി ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുന്നത് ശ്രദ്ധയില് പെട്ടു. ഈ കോടീശ്വരന്മാരുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ഇതാണെങ്കില് ഇവിടുത്തെ സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും അവസ്ഥ എത്രമാത്രം പരിതാപകരവും, ദയനീയവും ആണെന്ന് ഊഹിക്കാമല്ലോ. കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആളുകൾ കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി ബിസ്സിനസ്സ് സംരംഭങ്ങളും തക൪ന്നതും, വ്യാപാര സ്ഥാപനങ്ങൾ . ബാങ്ക് വായ്പ എടുത്തവർ, പലരില് നിന്നും കടം വാങ്ങി പുതിയ ഷോപ്പ് തുടങ്ങിയവർ .

കൂലി പണിക്കാർ ഓട്ടോ ഡ്രൈവ൪മാർ, ഷോപ്പില് സഹായികളായ് പോയിരുന്ന തൊഴിലാളികൾ, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവർ, ഇവരെല്ലാം ഇന്ന് വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണ്. പലരും അഭിമാനം പോകുമോ എന്ന് ഭയന്നും, മറ്റുള്ളവരോട് സ്വന്തം വീട്ടിലെ ദാരിദ്രം പറയേണ്ട എന്നു കരുതിയും വേദന കടിച്ചു പിടിക്കുകയാണ്. സ്‌കൂള്‍, കോളേജ് വിദ്യാ൪ത്ഥികൾക്ക് ശരിയായ രീതിയിൽ വിദ്യാഭ്യാസം ലഭിക്കാത്തത് കാരണവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ടിവി ഇല്ലാത്തത് കാരണവും, മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും കഷ്ടപ്പെടുകയാണ്. എന്നാൽ ഇന്ന് കേരളത്തിലെ ചില ചാനലുകാ൪ ഇപ്പോഴും ‘വേദനിക്കുന്ന കോടീശ്വരന്മാരുടെ’ വിശേഷങ്ങളാണ് അറിയിക്കുന്നത്.

പാവപ്പെട്ടവനെ ആ൪ക്കും വേണ്ടാ. നല്ല കാലത്ത് അവരുടെ പണവും, സമയവും, ലൈക്കും, ഷെയറും എല്ലാ പണക്കാ൪ക്കും വേണമായിരുന്നു , ജയിച്ചവനു മാത്രമേ ചരിത്രമുള്ളൂ . തോറ്റവൻെറ സ്ഥാനം ചവറ്റുകുട്ടയിലാണ്. ‘ ജാതി, മത, രാഷ്ട്രീയം മറന്ന് ഇനിയെങ്കിലും സംഘടിക്കാൻ പഠിക്കുക. മദ്യപാന, പുകവലി ശീലമുള്ളവ൪ അത് അവസാനിപ്പിക്കുക, പാവപെട്ടവരെ തോറ്റത് മതി ശ്രമിച്ചാൽ നമുക്കും ചരിത്രമെഴുതാം. ”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →