പാരീസ്: ഓമന മൃഗങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്ന ഫ്രാൻസിലെ ദമ്പതികൾ ഓൺലൈനിൽ ഒരു പൂച്ചക്കുട്ടിയെ ഓർഡർ ചെയ്തു. വെറും പൂച്ചയല്ല , അപൂർവമായ ‘സാവന്ന പൂച്ച’. ഓൺലൈനിൽ പരസ്യം കണ്ടതോടെ ദമ്പതികൾ ഓർഡർ നൽകി. വില അൽപം കൂടുതലായിരുന്നു, ഇന്ത്യൻ കണക്കിൽ ഒരു പൂച്ചയ്ക്ക് 5.18 ലക്ഷം രൂപ.
ഓർഡർ ചെയ്ത് കാത്തിരുന്ന രണ്ടു പേർക്കും കിട്ടിയത് ഒരു സുമാത്രൻ കടുവക്കുട്ടിയെ. സാവന്നാ പൂച്ചകളെ വളർത്താൻ ഫ്രാൻസിൽ നിയമപരമായ വിലക്കുണ്ടായിരുന്നില്ല. പക്ഷേ സംരക്ഷിത വന്യ ജീവിയായ സുമാത്രൻ കടുവകളെ കടത്തിക്കൊണ്ടുവരുന്നതടക്കം കുറ്റകരമാണ്. ഒടുവിൽ ദമ്പതികളും മറ്റ് ഏഴു പേരും പൊലീസിൻ്റെ പിടിയിലുമായി.

