പാടത്ത് വിത്തിറക്കുന്നതുമായി ബന്ധപ്പെട്ടുളള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

അമ്പലപ്പുഴ: പാടത്ത് വിത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം ഒടുവില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് കരുമാടി തോപ്പില്‍ക്കളം വീട്ടില്‍ ഹരിദാസ് (65) ഭാര്യ കോമളം (60) എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച (11.10.2020) ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കരുമാടി മുന്നറാം വടക്ക് വയലിന് സമീപത്ത് പാട്ടക്കൃഷിക്കാരനായ ഹരിദാസും പ്രദേശത്തെ കര്‍ഷകരായ മറ്റ് മൂന്നുപേരും ചേര്‍ന്ന് വിത്തുവിതക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഹരിദാസിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയക്ക് മര്‍ദ്ദനമേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →