തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്ക് ബഹുമതിയായി കോവിഡ് വരിയര്‍ എന്ന ചെറുപതക്കം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 100 രൂപ നല്‍കിയാണ് പതക്കം വാങ്ങേണ്ടത്. 100 രൂപ നല്‍കി പതക്കം വാങ്ങാന്‍ ആരും തയ്യാറാകുന്നില്ലെന്ന കാട്ടി കെഎപി 3 ബറ്റാലിയന്‍ കമാന്‍റഡ് ഡിജിപിക്ക് കത്തുനല്‍കി. ബഹുമതിയായി നല്‍കേണ്ട പതക്കം 100 രൂപ നല്‍കി വാങ്ങണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിനെതിരെ സേനയില്‍ അമര്‍ഷം പുകയുയുകയാണ്.
ബഹുമതി പതക്കം വിലകൊടുത്തുവാങ്ങണമെന്ന നിര്‍ദ്ദേശത്തിനെതിരെ പോലീസില്‍ അമര്‍ഷം പുകയുന്നു
