എം.ശിവശങ്കറിന്റെ അറസ്റ്റ്; നിയമോപദേശം തേടി കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അടുത്ത ചോദ്യം ചെയ്യൽ എം. ശിവശങ്കറിന് നിർണായമായേക്കും. 13 -10 -2020 ചൊവ്വാഴ്ചയാണ് ശിവശങ്കറിനോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍നടപടികളില്‍ കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെതിരായ മൊഴികള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നത് വ്യക്തമായ നിയമോപദേശം ലഭിച്ചിട്ട് മതിയെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ തീരുമാനം.

22 മണിക്കൂറാണ് 2020 ഒക്ടോബർ 8, 9 തീയതികളിലായി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ശിവശങ്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ട് പോകാൻ കസ്റ്റംസ് ശ്രമം നടത്തുന്നത്. രാഷ്ട്രീയ ഭരണരംഗങ്ങളിൽ സ്വാധീനമുള്ള ഉന്നതരിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്നാണ് കസ്റ്റംസ് സൂചന നൽകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →