കണ്ണൂര്‍: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) യാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.8-10 -2020 വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിതയാണെന്ന് മനസിലാക്കിയത്. തുടർന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മാസം തികഞ്ഞില്ലെങ്കിലും സിസേറിയൻ നടത്തി അമ്മയുടെയും കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ ഡോക്ടർമാർ ശ്രിക്കുകയായിരുന്നു. എങ്കിലും സമീറയുടെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

