കടയിലേക്ക് നാടന്‍ ബോംബെറിഞ്ഞ പ്രതി പിടിയില്‍

തിരുവനന്തപുരം: പൊന്നുമംഗലം സ്വദേശിയുടെ കടയിലേക്ക് നാടന്‍ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിലായി. രണ്ടാം പ്രതിയായ കല്ലിയൂര്‍ വല്ലംകോട് കല്ലുവിള വീട്ടില്‍ പ്രശാന്ത് (32) ആണ് പിടിയിലായത്. പൊന്നുമംഗല , താന്നിവിള നവാസ് മന്‍സിസില്‍ നൈസ്‌മോന്‍ ഊക്കോട് നടത്തിവന്നിരുന്ന കോഴിക്കടയുടെ നേര്‍ക്കാണ് പ്രതികള്‍ നാടന്‍ബോംബെറിഞ്ഞത്.

ഒന്നാം പ്രതി കുത്തുപോണി അര്‍ഷാദിന്‍റെ കൂട്ടുകാരനെ പോലീസിനെക്കൊണ്ട് പിടിപ്പിച്ചത് നൈസ് മോനാണെന്ന തെറ്റിദ്ധാരണയിലാണ് പ്രതികള്‍ നൈസ്‌മോന്‍റെ കടയിലേക്ക് ബോംബെറിഞ്ഞത്. അര്‍ഷാദ് ഉടന്‍ പിടിയിലാവുമെന്ന് നേമം പോലീസ് അറിയിച്ചു.

നേമം എസ്എച്ചഒ അനൂപ് കൃഷ്ണ, എസ്‌ഐ സുരേഷ് കുമാര്‍, എഎസ്‌ഐ ഷിബു, പത്മകുമാര്‍, സിപിഒ മാരായ ഗിരി, ബിമല്‍ മിത്ര, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →