തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ വാഹനാപകട മരണം സ്വർണക്കടത്ത് സംബന്ധിച്ച കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്.
ബാലഭാസ്ക്കർ അപകടത്തിൽ പെട്ട സ്ഥലത്ത് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകനായ ഒരാൾ മൂന്നു മണിക്കൂറോളം അതേ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതായി അന്വേഷണ ഏജൻസി കണ്ടെത്തി.
ഇതോടെ സി ബി ഐ കേസെടുത്ത് ഇക്കാര്യത്തിൽ അമ്പേഷണം ആരംഭിച്ചു
ഇയാൾ 25 കിലോ സ്വർണം വിമാനത്താവളം വഴി കടത്തിയ കേസിൽ പ്രതിയാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഇയാൾക്കെതിരേ നേരത്തേ ഡി.ആർ.എ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ നിരവധി തവണ വിമാന താവളം വഴി സ്വർണക്കടത്ത് നടത്തിയതിൽ മുഖ്യ ആസൂത്രകനാണെന്നും അന്വേഷണ കമ്മീഷൻ വ്യക്തമാക്കി.
ഡി.ആർ.എ കലാഭവൻ സോബിയെ വിളിച്ചു വരുത്തി മൊഴിയെടുത്തതോടെയാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
ബാലഭാസ്ക്കർ അപകടത്തിൽ മരിച്ച സ്ഥലത്ത് സംഭവ ദിവസം സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന് സോബി നേരത്തെ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഡി.ആർ.എ സോബിയെ വിശദമായി ചോദ്യം ചെയ്തത്. ബാലഭാസ്ക്കറിൻ്റെ സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പ്രതിയായതോടെയാണ് വീണ്ടും സോബിയുടെ മൊഴി എടുത്തത്.

