ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്മ ഹത്യ ചെയ്യാനിടയായ സംഭവത്തെ പ്പറ്റി അന്വേഷണം വേണം,  മനുഷ്യവകാശ കമ്മീഷന്‍.

കൊല്ലം: ശസ്ത്രക്രിയക്കിടെ ഏഴുവയസുകാരി മരിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളില്‍  വിമര്‍ശനം നേരിട്ടതിന്‍റെ പേരില്‍ ഡോക്ടര്‍ അനൂപ് കൃഷ്ണ(35) ആത്മ ഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച്  അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കടപ്പാക്കടയിലെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ കുട്ടി മരിക്കാനിടയായതിനെക്കുറിച്ചും അന്വേഷണം നടത്താന്‍ കമ്മീഷനംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. 

സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്  ഉത്തരവ്. .മനുഷ്യാവകാശ  പ്രവര്‍ത്തകനായ രാഗം റഹീം സമര്‍പ്പിച്ച പരാതിയിലാണ്   നടപടി.   ഡോക്ടര്‍ക്ക് മനഃസംഘര്‍ഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാിക്കാരന്‍ ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി . 
ഡോക്ടര്‍ക്കെതിരെ ചില ഓണ്‍ലൈന്‍ ചാനലുകളില്‍ വാര്‍ത്തവന്നെങ്കിലും ഡോക്ടറുടെ ആത്മ ഹത്യക്കുശേഷം അത് നീക്കം ചെയ്തിരുന്നു  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →