ന്യൂ ഡൽഹി: സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള, ദിവ്യങ്ക ശാക്തീകരണ വകുപ്പ്, ഓസ്ട്രേലിയയിലെ മെൽബൺ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന, ‘മാനസികാരോഗ്യം കോവിഡ് കാലത്തിന് അപ്പുറത്തേക്കു നോക്കുമ്പോൾ’ അന്താരാഷ്ട്ര സമ്മേളനം നാളെ. വീഡിയോ കോൺഫറൻസിങ്ങിലൂടെ സംഘടിപ്പിക്കുന്ന സമ്മേളനം സാമൂഹ്യനീതി ശാക്തീകരണ വകുപ്പ് മന്ത്രി ഡോ.തവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും
സമ്മർദ്ദ ലഘൂകരണം, വീട്ടിൽ ഇരുന്നുള്ള ജോലി, ആത്മഹത്യ, ഇന്ത്യയിലെയും അമേരിക്കയിലെയും മാനസികാരോഗ്യം മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരു രാഷ്ട്രങ്ങളിലെയും വിദഗ്ധർ സമ്മേളനത്തിൽ ചർച്ച ചെയ്യും
ദിവ്യങ്കരുടെ ഉന്നമനം ലക്ഷ്യമിട്ട് ഈ മേഖലയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 2019 നവംബറിൽ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
വകുപ്പിന്റെ യൂട്യൂബ് ചാനലിൽ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാണ്