ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ : ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റ് കൈ ഒടിഞ്ഞ യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് പഞ്ചായത്ത് കോളനിയില്‍ മുഹമ്മദ് കുഞ്ഞിന്‍റെ മകള്‍ ഷീജ(36)ക്കാണ് പരിക്കേറ്റത് ഭര്‍ത്താവ് ആലപ്പുഴ സ്വദേശിയായ ഷാനവാസിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു.

ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഷാനവാസിന്‍റെ നാലാമത്തെ ഭാര്യയാണ് ഷീജ. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വിവാഹശേഷം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വൃക്ഷവിലാസം തോപ്പില്‍ വാടകയ്ക്ക താമസിക്കുകയായിരുന്നു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുന്നുവെന്ന് ആരോപിച്ച ഷീജ പുന്നപ്ര പോലീസിലും വനിത സെല്ലിലും പരാതി നല്‍കിയിരുന്നു. മുമ്പ് മൂന്നുവിവാഹം കഴിച്ചിരുന്ന കാര്യം മറച്ചുവച്ചാണ് ഷീജയെ വിവാഹം ചെയ്തത്. കാര്യങ്ങള്‍ മനസിലാക്കിയ ഷീജയും ഷാനവാസുമായി വാക്കുതര്‍ക്കം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →