വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ട്രംപ് ശ്വസിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശുപത്രിയില്‍ നിന്ന് തിരികെ വൈറ്റ്ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്ന് സംസാരിക്കവേ ശ്വസിക്കാന്‍ പ്രയാസപ്പെടുന്ന അദ്ദേഹത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ചികിത്സ പൂര്‍ത്തിയാകുംമുന്‍പേ ആശുപത്രി വിട്ട അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കുടുംബത്തിന്റെയും വൈറ്റ് ഹൗസ് ജീവനക്കാരുടെയും ആരോഗ്യം അപകടത്തിലാക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. കോവിഡ് ചട്ടങ്ങള്‍ പാലിക്കാന്‍ വിമുഖതയുള്ള ട്രംപ് സംസാരിക്കുന്നതിനായി മാസ്‌ക് അഴിച്ച് മാറ്റിയതും വാര്‍ത്തയായിട്ടുണ്ട്.

വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു.നവംബര്‍ 3നാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ട്രംപിന്റെ പ്രചാരണ റാലികള്‍ കോവിഡ് മൂലം മുടങ്ങിയിരിക്കുകയാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമായുള്ള രണ്ടാം സംവാദം 15നാണു നടക്കേണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →