ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാതെ എൻ.ഐ.എ ക്ക് മുന്നോട്ടു പോകാനാകില്ല, സ്വർണക്കള്ളക്കടത്ത് അന്വേഷണം പ്രതിസന്ധിയിൽ

കൊച്ചി: നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസ് ഹമീദിനെയും ചോദ്യം ചെയ്യാനാകാതെ കുഴങ്ങുകയാണ് എൻ ഐ എ. ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്താൽ മാത്രമേ സ്വർണക്കടത്തിന് പണമൊഴുകിയ വഴികൾ കണ്ടെത്താൻ ദേശീയ അന്വേഷണ എജൻസിയ്ക്ക് സാധിക്കുകയുള്ളൂ. ഈ വഴികൾ കണ്ടെത്തിയാൽ മാത്രമേ പ്രതികളുടെ മേൽ ചുമത്തിയ ഭീകരവിരുദ്ധ നിയമമായ യു എ പി എ നിലനിർത്താനും എൻ ഐ എ യ്ക്ക് സാധിക്കുകയുള്ളൂ.

ഇന്ത്യ – യു എ ഇ ബന്ധം തകർക്കാനുള്ള ഗൂഢാലോചനയടക്കം പ്രതികളുടെ പേരിൽ യു എ ഇ പൊലീസ് ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ അതിലുൾപ്പെടുന്നതിനാൽ പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എൻ ഐ എ യ്ക്ക് എളുപ്പമല്ല. ദുബായ് പൊലീസ് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ആഗസ്റ്റിൽ കൊച്ചിയിലെ എൻ ഐ എ സംഘം ചോദ്യം ചെയ്യാൻ ദുബായിൽ എത്തിയെങ്കിലും ഫൈസലിനെ ജയിലിൽ അടച്ചതിനാൽ ചോദ്യം ചെയ്യാനായിരുന്നില്ല . ഇനി ഇൻ്റർപോളിൻ്റെ സഹായത്തോടെ മാത്രമേ ഇവരെ ഇന്ത്യയിലെത്തിക്കാൻ സാധിക്കുകയുള്ളൂ.

2019 ജൂലായ് മുതൽ 2020 ജൂൺ 30 വരെ 23 തവണയായി 230 കിലോ സ്വർണമാണ് നയതന്ത്ര ചാനലിലൂടെ ഇവർ കടത്തിയത്. ഇതിന് യു എ ഇ യിലെ 104 കോടി രൂപയോളമാണ്. ഇത്രയും പണം എങ്ങനെ സമാഹരിച്ചു എന്ന അന്വേഷണമാണ് കേസിൽ നിർണായകം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →